സാമ്പത്തിക പ്രശനം; മണിക്കുട്ടൻ്റെയും കുടുംബത്തിൻ്റെയും മരണത്തിന് കാരണം കടബാധ്യതയുടെ മനോവിഷമമെന്ന് നാട്ടുകാര്‍, കൂട്ട ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing സാമ്പത്തിക പ്രശനം; മണിക്കുട്ടൻ്റെയും കുടുംബത്തിൻ്റെയും മരണത്തിന് കാരണം കടബാധ്യതയുടെ മനോവിഷമമെന്ന് നാട്ടുകാര്‍, കൂട്ട ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കല്ലമ്പലം ചാത്തമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത ആണെന്നാണ് പോലീസ് പറയുന്നത്. ഈ കുടുംബം നടത്തിവന്നിരുന്ന തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴ ചുമത്തിയ മനോവിഷമമാകാം ഇവരെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. 50,000 രൂപ പിഴ അടയ്ക്കാന്‍ ഇവര്‍ക്ക് ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കുടുംബം കടുത്ത മനോവിഷമത്തിൽ ആയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

ശനിയാഴ്‌ച രാവിലെ ആറ് മണിയോടെയാണ് ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍ മണിക്കുട്ടൻ്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടുമക്കളും മാതൃസഹോദരിയും വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.

തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ വരുമാനം കണ്ടെത്തിയിരുന്നത്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

0Shares