ഒടുവില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം; കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ സച്ചിന്‍; തീരുമാനം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം; കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ സച്ചിന്‍; തീരുമാനം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായി. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സച്ചിന്‍, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്നറിയിച്ചതായാണ് വിവരം.

സച്ചിന്‍റെ പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിക്കു രൂപം നല്‍കും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാഷ്ട്രീയ പ്രതിസന്ധിയില്‍ മഞ്ഞുരുകുന്നത്.

തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എം.എല്‍.എമാര്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.

0Shares