
ഭക്ഷണം പാകം ചെയ്യുന്നതിനോടൊപ്പം അനാഥാലയത്തിൽ ഉള്ളവർക്ക് തന്നാൽ കഴിയുന്ന രീതിയിൽ സഹായസഹകരണങ്ങൾ ചെയ്യുന്ന വ്യക്തി കൂടിയാണ് ഫിറോസ് ചുട്ടിപ്പാറ. കഴിഞ്ഞ ദിവസം ഗൾഫിലേക്ക് മയിലിനെ കറി വെക്കാൻ പോകുന്നുവെന്ന് കുറിച്ച് ഫിറോസ് ഇട്ട ഫോട്ടോ വളരെ അധികം പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. എന്നാൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റാണ് വന്നിരിക്കുന്നത്.
മുൻപും തൻ്റെ ചാനലിലൂടെ ട്വിസ്റ്റോട് കൂടിയ വീഡിയോ പങ്ക് വെച്ച് ഫിറോസ് ശ്രദ്ധ നേടിയിട്ടുണ്ട്.
വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് കൊണ്ടുള്ള പുതിയ വിഡിയോയാണ് ഫിറോസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പകരം കോഴിക്കറി വച്ചാണ് വിഡിയോ എത്തിയിരിക്കുന്നത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ മയിലിനെ െകാല്ലരുതെന്നും ഫിറോസ് പറയുന്നു.

‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ പറയുന്നു. 20,000 രൂപയോളം കൊടുത്താണ് മയിലിനെ വാങ്ങിയത്. മയിലിനെ കറി വയ്ക്കുന്നതിനെതിരെ ഫിറോസിന് എതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. വിഡിയോ കാണാം.
