
കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം പുറത്തായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പോലീസ് മേധാവി.
വനിതാ പോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണല്‍ എസ്.ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ വാക്കു തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായതോടെയാണ് സ്റ്റേഷനില്‍ വച്ച് അഡീഷണല്‍ എസ്.ഐയെ വനിതാപൊലീസുകാരി മര്‍ദ്ദിച്ചത്.
