‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’; നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാറിനെതിരെ​ സ്വര ഭാസ്​കർ

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’; നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാറിനെതിരെ​ സ്വര ഭാസ്​കർ

മുംബൈ ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടകൾക്കെതിരെ​ നടി സ്വര ഭാസ്​കൾ. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്ന് ​ വീഡിയോ പങ്കുവച്ചുകൊണ്ട്​ സ്വര ട്വിറ്ററിൽ കുറിച്ചു. ബജ്​റംഗ്​ദള്‍, വി.എച്ച്.പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘപരിവാർ പ്രവർത്തകരാണ്​ വെള്ളിയാഴ്ച മൈതാനത്ത്​ നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായി എത്തിയത്​.

ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്​കാര സ്​ഥലത്ത്​ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ സ്​ഥലത്ത്​ വൻ പൊലീസ്​ സംഘത്തെ വിന്യസിച്ചിരുന്നു. ഈ വീഡിയോയും സ്വര ഭാസ്​കർ റീട്വീറ്റ് ചെയ്​തിരുന്നു. സ്വരയുടെ പ്രതികരണം വൈറലായതോടെ ഇവർ​ക്കെതിരെ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവന്നു.

നിരവധി തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സ്വരയ്‌ക്കെതിരെ ട്വീറ്റുകളും വന്നുതുടങ്ങി. ‘അങ്ങനെയെങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് മതം മാറാത്തത്’ എന്ന്​ നിരവധി ഹിന്ദുത്വവാദികൾ ചോദിക്കുന്നു. ‘നിങ്ങൾ ഒരു ഹിന്ദു മാത്രമല്ല, നിങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉണ്ട്’-മറ്റൊരാൾ കുറിച്ചു.

0Shares