
കണ്ണൂർ: പാലക്കാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയും കാസർകോട്കാർക്ക് സുപരിചിതനുമായ ടി.പി രഞ്ജിത്തിന്‍റെ പിതാവ് നെല്ല്യാട്ട് പീടികകണ്ടി പത്മനാഭൻ (88) പത്മാലയം മുണ്ടയാട് – കണ്ണൂർ അന്തരിച്ചു. ഭാര്യ : തോണിയോട്ട് വീട്ടിൽ നളിനി, മറ്റു മക്കൾ : അജിത്ത് ഖത്തർ, അനീഷ് സി.ഇ.ഓ ബാക്ക്ട്ടൻ ഡിക്കിസൻസ്, സപ്ന.

സംസ്ക്കാരം ബുധനാഴ്ച്ച (19.05.2021) ഉച്ചയ്ക്ക് 12:00 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തന്‍റെ സർവീസിലെ തുടക്കം എസ്.ഐയായി സേവനം അനുഷ്ഠിച്ചത് മുതൽ സി.ഐ ആയും ഡി.വൈ.എസ്.പി ആയും കാസർകോട് ജില്ലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ടി.പി രഞ്ജിത്ത്. കാസർകോടിനോടുള്ള ഇഷ്ടം കാത്ത് സൂക്ഷിക്കുകയും നിരവധി കേസുകൾ തെളിയിക്കുകയും ചെയ്ത ടി.പി രഞ്ജിത്ത് സാധാരണക്കാർക്കിടയിലും സുപരിചിതനാണ്.
