മഞ്ചേശ്വരത്തെ തീരാ ദുഃഖത്തിലാക്കി 18-കാരിയുടെ കൊലപാതകം; പിതാവ് ഉമ്മറിനെ പോലീസ് പിടികൂടി; അതി ദാരുണ സംഭവത്തിൽ ഞെട്ടി നാട്; നാട്ടുകാർ പറയുന്നത് ഇങ്ങനെ..

You are currently viewing മഞ്ചേശ്വരത്തെ തീരാ ദുഃഖത്തിലാക്കി 18-കാരിയുടെ കൊലപാതകം; പിതാവ് ഉമ്മറിനെ പോലീസ് പിടികൂടി; അതി ദാരുണ സംഭവത്തിൽ ഞെട്ടി നാട്; നാട്ടുകാർ പറയുന്നത് ഇങ്ങനെ..

മഞ്ചേശ്വരം(കാസറഗോഡ്): മഞ്ചേശ്വരത്തെ തീരാ ദുഃഖത്തിലാക്കി 18-കാരിയുടെ കൊലപാതകം. 18-കാരിയായ സ്വന്തം മകളെ പിതാവ് ഉമ്മറാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഉമ്മറിനെ പോലീസ് പിടികൂടിയിട്ടുണ്ട്. അതി ദാരുണ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂർ തൂമിനാട് എന്ന സ്ഥലത്താണ് അതി ദാരുണ കൃത്യം നടന്നത്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം.18 വയസ്സുള്ള മറിയം ജുമൈലയാണ് പിതാവിൻ്റെ കൊലകത്തിക്കിരയായത്. സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ: മുസ്ലിം മത വിശ്വാസികൾ റമളാനിനെ വരവേൽക്കാനായി പ്രാർത്ഥനയിൽ മുഴുകുന്ന ബറാഅത്ത് ദിനമായിരുന്നു തിങ്കളാഴ്ച്ച. വൈകിട്ട് 6 മണി സമയം, പുരുഷന്മാരെല്ലാം പള്ളിയിലേക്ക് പോകുന്ന ഒരുക്കത്തിലാണ്. വീടുകളിൽ പള്ളിയിൽ നൽകുന്നതിനായി ചീരണി, ലഘു ഭക്ഷണം മധുരമുള്ളത് ഒരുക്കുന്നുണ്ട്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒരു വീട്ടിൽ നിന്നും മാത്രം നിലവിളി ശബ്ദമാണ് കേട്ടത്.

നാട്ടുകാർ ഓടികൂടിയപ്പോൾ കണ്ടത് 18 കാരി കുത്തേറ്റ നിലയിൽ പിടയുന്നതാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സ്വന്തം പിതാവ് മകളെ കുത്തി കൊലപ്പെടുത്തി എന്നത് ഞെട്ടലുണ്ടാക്കി. പിതാവ് ഉമ്മർ ലഹരിക്ക് അടിമയായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. ഉമ്മർ ഗൾഫിലായിരുന്നു, മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തിൻ്റെ ലഹരി ഉപയോഗം ഭാര്യക്കും മകൾക്കും ഇഷ്ട്ടമില്ലായിരുന്നു. ഇതേ ചൊല്ലി വീട്ടിൽ തർക്കം പതിവാണ്. എന്നാൽ ഉമ്മർ ലഹരി ഉപയോഗത്തിൽ നിന്നും പിന്മാറിയില്ല എന്നത് വീട്ടുകാരെ മനോ വെഷമത്തിലാക്കിയിരുന്നു. ഇതേ തുടർന്ന് ഭാര്യ തലാക്ക് ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. മകളും പിതാവിൻ്റെ ലഹരിയെ എതിർത്തിരുന്നു. ഇതുമായി ഉടലെടുത്ത തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നും നാട്ടുകാർ പറഞ്ഞു. ഇവർക്കിടയിൽ മറ്റു, സ്വത്ത് തർക്കങ്ങൾ ഉണ്ടോ എന്നത് പോലീസ് അന്വേഷണത്തിൽ കണ്ടെത്തണം. ഈ കാര്യങ്ങളിൽ വ്യക്തതയില്ല എന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. ഉമ്മറിൻ്റെ ലഹരി ഉപയോഗത്തിൽ കുടുംബം എന്നും ബുദ്ദിമുട്ടിലായിരുന്നു എന്നത് നാട്ടുകാർ എടുത്തുപറയുന്നു. എന്നാൽ ആക്രമണസമയത്ത് ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നോ എന്നത് പോലീസ് പരിശോധിച്ചു വരികയാണ്. അതി ദാരുണ സംഭവമാണ് നടന്നത്. കൊലപാതകത്തിൽ ഞെട്ടിയിരിക്കുയാണ് മഞ്ചേശ്വരം നിവാസികൾ ഒന്നടങ്കം.

0Shares