
ബദിയഡുക്ക/ കാസർകോട് : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന രാജ്യത്തെ കർഷകരുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന കർഷക ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്‍റെ കർഷക ബില്ലിനെതിരെ എസ്. എസ്. എഫും കേരളത്തില്‍ സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ബദിയഡുക്ക സെക്ടർ ‘ഐക്യദാർഢ്യ വലയം’ എന്ന പ്രതിഷേധ പരിപാടിയിൽ പ്രതിഷേധമിരമ്പി.

ബാറഡുക്ക മുകളിപ്പാടത്തായിരുന്നു പരിപാടി. സെക്ടർ പരിധിയിലെ എട്ട് യൂണിറ്റിലെ
പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി.ബദിയഡുക്ക ഡിവിഷൻ സെക്രട്ടറി അബൂബക്കർ ബെളിഞ്ച വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സൽമാൻ ബീജന്തടുക്ക , അക്ബർ അലി സഅദി , ആബിദ് മീത്തൽ നെക്രാജെ എന്നിവര്‍ ആശംസ അറിയിച്ചു. ഷമീർ ബാറഡുക്ക സ്വാഗതവും അൽത്താഫ് ഏണിയാടി നന്ദിയും പറഞ്ഞു.
