ജില്ലാതല പരിസ്ഥിതി ദിനാചരണം; കർഷക സംഘം അതിയാമ്പൂരിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ജില്ലാതല പരിസ്ഥിതി ദിനാചരണം; കർഷക സംഘം അതിയാമ്പൂരിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു

കാഞ്ഞങ്ങാട് / കാസർകോട്: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കർഷസംഘം ജില്ലാതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും കാഞ്ഞങ്ങാട് ഏരിയയിൽ നടന്നു.

അതിയാമ്പൂർ ബാലബോധിനി വായനശാല പരിസരത്ത് നടന്ന പരിപാടി കർഷകസംഘം ജില്ലാ സെക്രട്ടറി പി.ജനാർദ്ദനൻ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്‌തു.

ജില്ലാ കമ്മിറ്റി അംഗം കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്. പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി.രാധാകൃഷ്‌ണൻ, സി.പി.എം ബല്ല ലോക്കൽ സെക്രട്ടറി സേതു കുന്നുമ്മൽ എന്നിവർ സംസാരിച്ചു. കർഷകസംഘം ബല്ല വില്ലേജ് സെക്രട്ടറി ഗോപാലൻ ബല്ല സ്വാഗതം പറഞ്ഞു.

0Shares