കേളോത്തെ കർഷകസംഘം ചാലിങ്കാൽ വില്ലേജ് കൺവെൻഷൻ നടന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing കേളോത്തെ കർഷകസംഘം ചാലിങ്കാൽ വില്ലേജ് കൺവെൻഷൻ നടന്നു

കാഞ്ഞങ്ങാട്: കർഷകസംഘം ചാലിങ്കാൽ വില്ലേജ് കൺവെൻഷൻ നടന്നു. കേളോത്ത് പാടശേഖരം കൃഷി യോഗ്യമാക്കണമെന്നും ദേശീയപാത റോഡ് നിർമ്മാണത്തിനായി മണ്ണിട്ട് നികത്തിയ പാടം കൃഷിയോഗ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ. വി.സുരേന്ദ്രൻ സംസാരിച്ചു.വില്ലേജ് സെക്രട്ടറി പി.ശശി സ്വാഗതം പറഞ്ഞു.

0Shares