
പുത്തിഗെ/ കാസർകോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതന്‍ ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാര്‍ക്ക് ആയിരങ്ങള്‍ കണ്ണീരോടെ അന്ത്യോപചാരമര്‍പ്പിച്ചു. ദീര്‍ഘകാലം പ്രധാന മുദരിസായി സേവനം ചെയ്ത പുത്തിഗെ മുഹിമ്മാത്തിന് ചാരെയാണ് അന്ത്യാഭിലാഷം അനുസരിച്ച് ഉസ്താദിന്‍റെ ജനാസ കബറടക്കം നടത്തിയത്.

മയ്യിത്ത് നിസ്‌കാരിത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഫഖ്റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ കാട്ടുകുക്കെ, സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുസ്സലാം ദാരിമി കുബണൂര്‍, മൊയ്തു സഅദി ചേരൂര്‍, മൂസല്‍ മദനി തലക്കി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മഞ്ഞനാടി, റഫീഖ് സഅദി ദേലംപാടി, എം. പി അബ്ദുല്ല ഫൈസി, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം ,ഫാറൂഖ് പൊസോട്ട് ,ഇബ്രിഹി ദാരിമി ഗുണാജെ, കന്തല്‍ സൂപ്പി മദനി, കാസിം മദനി കറായ, സക്കരിയ ഫൈസി, അബ്ബാസ് സഖാഫി ചേരൂര്‍, അബ്ദു റഹ്മാൻ ഫൈസി ഉക്കുട,ബഷീര്‍ സഖാഫി കൊല്ല്യ, ഹാജി അമീര്‍ അലി ചൂരി, ജബ്ബാര്‍ ഹാജി നിള്ളിപ്പാടി, അബ്ബാസ് ഹാജി കൊടിയമ്മ,ഉനൈസ് ബെള്ളിപ്പാടി,എ.എം.ബഷീർ ആദൂർ,ഇബ്റാഹീം കൊളക്കെ ആദൂർ, ഹമീദ് ഫൈസി ആദൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

കഴിഞ്ഞ ദിവസം തളങ്കര മാലിക് ദീനാറില്‍ നടന്ന മയ്യിത്ത് നിസ്‌കാരിത്തില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാളി ആലിക്കുട്ടി മുസ്ലിയാരും വീട്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരിത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തും നേതൃത്വം നല്‍കി.
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനും മുഹിമ്മാത്ത് സീനിയര്‍ മുദരിസുമായ മായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മുളിയാര്‍ പഞ്ചായത്തിലെ ബെള്ളിപ്പാടി സ്വദേശിയായ അബ്ദുല്ല മുസ്ലിയാര്‍ ആദൂരിലാണ് താമസം.
മര്‍ഹും മുഹമ്മദ് ഹാജിയാണ് പിതാവ്. ബേര്‍ക്ക അബ്ദുല്ല മുസ്ലിയാരില്‍ നിന്നാണ് മതപഠനം ആരംഭിച്ചത്. ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, താജു ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍, ബാലനടുക്ക അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുഹ്യദ്ധീന്‍ മുസ്ലിയാര്‍, പഴയങ്ങാടി അവറാന്‍ കുട്ടി മുസ്ലിയാര്‍, മഞ്ചേരി അബ്ദുല്ല മുസ്ലിയാര്‍, ശര്‍ഖാവി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എന്നിവര്‍ മറ്റു ഗുരുനാഥരാണ്.

പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് 1971 ല്‍ ഫൈസി ബിരുദം. ഉപ്പിനങ്ങാടി ടൗണ്‍ മസ്ജിദ്, സുളള്യ ടൗണ്‍ മസ്ജിദ്, പെര്‍ള മര്‍ത്യ ജുമാ മസ്ജിദ്, കുമ്പോല്‍ ബദ്രിയ്യ ജുമാ മസ്ജിദ് പാപ്പം കോയ നഗര്‍ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2008 മുതല്‍ മുഹിമ്മാത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
കേരള കര്‍ണ്ണാടകയിലെ മതപ്രഭാഷണ വേദികളിലെ പ്രധാനിയായിരുന്നു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍.സുലൈഖയാണ് മാതാവ്.ഭാര്യ: നഫീസ. മക്കള്‍:മുഹമ്മദ്,സിദ്ദീഖ്, ഉമറുല്‍ഫാറൂഖ്, ഹംസ,ഉസ്മാന്‍, മുഹമ്മദലി ഹിമമി സഖാഫി, യൂസുഫ്, സൗദ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ ഹാജി, മൊയ്തീന്‍ ഹാജി, അബൂബക്കര്‍ ഹാജി, ഇബ്‌റാഹിം ഹാജി, ഖദീജ, ആയിഷ, നബീസ.
