
മോഹൻലാൽ നായകനാകുന്ന ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ മരക്കാർ സ്പെഷ്യൽ മാസ്കുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ആരാധകർ മാസ്കുകളുമായി എത്തിയത്.

ചിത്രത്തിലെ പോസ്റ്ററുകൾ കാണിച്ചുകൊണ്ടുള്ളതാണ് മാസ്ക്. മാസ്ക് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അതേസമയം ഐ.എം.ഡി.ബി റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. ഐ.ഡി.ബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ ചിത്രം) എന്ന വിഭാഗത്തിലാണ് മരക്കാര്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്.
രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ ആര്‍.ആര്‍.ആറിനെ പോലും പിന്നിലാക്കിയാണ് മരക്കാര്‍ ഒന്നാമതെത്തിയിരിക്കുന്നത്. 31.1% പേരാണ് മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം കാത്തിരിക്കുന്നതിനായി ഐ.എം.ഡി.ബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
