
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന’ആറാട്ട്’ ഒരു മുഴുനീള എന്റർടയിനർ ആയിരിക്കുമെന്നാണ് ട്രയിലർ നൽകുന്ന സൂചന. ട്രയിലറിന് പിന്നാലെ ചിത്രത്തിലെ ഒരു ഗാനത്തിൻ്റെ ടീസറും കൂടി എത്തിയിരിക്കുകയാണ്.

‘ഒന്നാം കണ്ടം’ എന്ന പാട്ടിൻ്റെ ടീസർ ആണ് ഇന്ന് യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ട്രയിലർ പോലെ തന്നെ പാട്ട് ടീസറും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. സൈന മ്യൂസിക്കിൻ്റെ യുട്യൂബ് ചാനലിലാണ് സോംഗ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി പതിനെട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
