
പ്രശസ്ത നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.
ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. “സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം”- ഫഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നൂറിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
