ചട്ടഞ്ചാൽ സ്വദേശിനി ഭര്‍തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി കുടുംബം; ഭർത്താവിന്‍റെ പിതാവ് മർദ്ദിച്ചതായി ആരോപണം; മരണത്തിന് മുമ്പ് യുവതി ഫോണിൽ സംസാരിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ചട്ടഞ്ചാൽ സ്വദേശിനി ഭര്‍തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി കുടുംബം;  ഭർത്താവിന്‍റെ പിതാവ് മർദ്ദിച്ചതായി ആരോപണം; മരണത്തിന് മുമ്പ് യുവതി ഫോണിൽ സംസാരിച്ചു

കാസർകോട്: പുല്ലൂർ പെരിയയിലെ ഭര്‍തൃ വീട്ടിൽ യുവതിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനി റംസീന (27) ണ് ബുധനാഴ്ച്ച സന്ധ്യയോടെ തുങ്ങി മരിച്ചത്. ഭർത്താവ് ഷുക്കൂർ ഗൾഫിലാണ്. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് യുവതിയുടെ കുടുംബം പറയുന്നത് ഇങ്ങനെ: ഭര്‍തൃ വീട്ടിൽ പീഡനം തുടർകഥയായിരുന്നു. അതിനാൽ തന്നെ യുവതി മാനസിക സമ്മർദ്ദത്തിലായിരുന്നു. സ്വന്തം വീട്ടിക്ക് തിരിച്ചുവരാനും അവൾ തയ്യാറായിരുന്നില്ല. വാടക വീട്ടിലാണ് റംസീനയുടെ കുടുംബം നിലവിൽ താമസിക്കുന്നത്. പ്രാരാബ്ദങ്ങളാകാം സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാത്തത്തിന് കാരണം. മാനസിക പീഡനത്തിന് പുറമെ ഭർത്താവിന്‍റെ പിതാവ് മർദ്ദിക്കാനും തുടങ്ങിയതായി റംസീന പറഞ്ഞിരുന്നു. ഇതാകാം ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്. മരിച്ച യുവതിയുടെ കുടുംബാംഗം ചാനൽ ആർ.ബിയോട് പറഞ്ഞു.

ബുധനാഴ്ച്ച സന്ധ്യയോടെയാണ് റംസീന ആത്മഹത്യ ചെയ്തത്. മരണവിവരം പോലും ഭര്‍തൃ വീട്ടുകാർ അറിയിച്ചില്ല. അയൽവാസികൾ പറഞ്ഞാണ് സംഭവം അറിയുന്നത് എന്നും കുടുംബം ആരോപിച്ചു. സ്ത്രീധന പീഡനത്തിന് പുറമെ ശാരീരിക പീഡനവും യുവതിക്ക് നേരെ ഉണ്ടായി എന്നാണ് ആരോപണം. മരണത്തിന് മുമ്പ് യുവതി ഫോണിൽ വിളിച്ച് ഈ കാര്യങ്ങൾ സൂചിപ്പിച്ചതായും കുടുംബം പറയുന്നു. അഞ്ച്, രണ്ട് വയസുള്ള രണ്ട് മക്കളുണ്ട് റംസീനക്ക്. യുവതിയുടെ മൃതദേഹം വിദഗ്ദ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

0Shares