കൈക്കൂലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, വ്യാജരേഖ ച​മ​ക്ക​ൽ; 141 പേരെ പിടികൂടി സൗദി അറേബിയ

  • Post category:Gulf / news
  • Reading time:1 min read
You are currently viewing കൈക്കൂലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, വ്യാജരേഖ ച​മ​ക്ക​ൽ; 141 പേരെ പിടികൂടി സൗദി അറേബിയ

റിയാദ്: കെെക്കൂലി കേസിലും, അധികാര ദുർവിനിയോഗം നടത്തിയ കേസിലും കള്ളപ്പണം വെളുപ്പിക്കൽ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിൽ 141 പോരെ പോലീസ് പിടിക്കൂടി. സൗദി പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

അഴിമതിവിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറിൽ അതോറിറ്റി 1481 നിരീക്ഷണ റൗണ്ടുകൾ നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേരെ കണ്ടെത്തിയത്.

ഭരണപരമായും ക്രിമിനൽ കേസുകളിൽ ആരോപണം ഉയർന്ന 207 പേരെ ചോദ്യം ചെയ്‌തത്. 141 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി അതോറിറ്റി അറിയിച്ചു. ഇവരെ കോടതിയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, സൗദിയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില പുതുക്കി നിശ്ചയിച്ചു. സൗദി അരാംകോയാണ് പുതുക്കിയ വലി നിശ്ചയിച്ചത്.

ജനുവരി മാസത്തെ റീട്ടെയിൽ വിലയാണ് പ്രഖ്യാപിച്ചത്. ഡീസൽ വിലയാണ് ഇതിൽ വർധിപ്പിച്ചിരിക്കുന്നത്. നിലവിലെ 75 ഹലാലയിൽനിന്ന് 1.15 റിയാലായാണ് ഉയർത്തിയിരിക്കുന്നത്.

പ്രവാസി കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി

പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദത്തിൻ്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിൻ്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്ക്കാരിക വേദി കുടുംബവേദിയുടെ കുടുംബ സംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ ആൻനഖ്‌യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബ സംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.

കുടുംബ സംഗമത്തിനോട് അനുബന്ധിച്ചു നടന്ന യോഗത്തിൽ നവയുഗം കുടുംബവേദി പ്രസിഡണ്ട് പദ്‌മനാഭൻ മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് ജമാൽ വില്യാപ്പള്ളി കുടുംബസംഗമം ഉത്‌ഘാടനം ചെയ്‌തു.

നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡണ്ട് മഞ്ജു മണിക്കുട്ടൻ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവർ സംസാരിച്ചു.

0Shares