ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ വ്യാജപരാതി; സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ വ്യാജപരാതി;  സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്‍റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതി വ്യാജപരാതി നല്‍കിയ സംഭവത്തിയ ഹൈക്കോടതി ഇടപെടല്‍.സംഭവത്തില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

യുവതിയുടെ പരാതി വ്യാജമാണെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി ഉത്തരവില്‍ അഭിപ്രായപ്പെട്ടു. യുവതിയ്ക്കെതിരെ കേസെടുത്ത് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി.

0Shares