കാസർകോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

കാസർകോട് : ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ആമസോണ്‍ ഈ കാര്‍ഡ് വാങ്ങിയിട്ട് jatsmeh08@gmail.com എന്ന ഇ മെയിലിലേക്ക് കളക്ടറുടെ പേരില്‍ അയക്കണമെന്ന വ്യാജ സന്ദേശമാണ് ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിച്ചത്.

കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. .executiv–ecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്. ഇത് വ്യാജമാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

0Shares