
മലയാള നടൻ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് ദേശിയ അവാർഡ് ജേതാവായ ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഫഹദിന്റേത് നൈസർഗികാഭിനയമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മാലിക് സിനിമയിലെ ഫഹദ് ഫാസിലിന്‍റെ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

2013-ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത. അദ്ദേഹത്തിന്‍റെ ഷാഹിദ് എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്. സിറ്റി ലൈറ്റ്‌സ് ദസ് കഹാനിയാം തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ അമിത് മസുര്‍ക്കറും ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
