മൊണൈറ്റൈസേഷൻ ഒഴിവാക്കി; പരസ്യങ്ങൾ നൽകുന്നത് തടഞ്ഞു; റഷ്യൻ മാധ്യമങ്ങളെ സാമ്പത്തികമായി തകർക്കാൻ ഒരുങ്ങി ഫേസ്ബുക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മൊണൈറ്റൈസേഷൻ ഒഴിവാക്കി; പരസ്യങ്ങൾ നൽകുന്നത് തടഞ്ഞു; റഷ്യൻ മാധ്യമങ്ങളെ സാമ്പത്തികമായി തകർക്കാൻ ഒരുങ്ങി ഫേസ്ബുക്ക്

റഷ്യൻ മാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ഫേസ്ബുക്ക്. മൊണൈറ്റൈസേഷൻ ഒഴിവാക്കിയും പ്ലാറ്റ്ഫോമിലൂടെ പരസ്യങ്ങൾ നൽകുന്നതും ഫേസ്ബുക്ക് തടഞ്ഞു. ഇതിലൂടെ റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വരുമാനം ഉണ്ടാക്കാനുള്ള മാർ​ഗങ്ങളാണ് ഫേസ്ബുക്ക് തടസ്സപ്പെടുത്തിയത്.

റഷ്യൻ സ്റ്റേറ്റ് മീഡിയയിലൂടെയുള്ള വാർത്തകൾക്ക് നിലവിൽ ഫേസ്ബുക്ക് കണ്ടന്റ് വാണിം​ഗ് ലേബൽ നൽകുന്നുണ്ട്. നേരത്തെ ഫേസ്ബുക്കിൻ്റെ ഉപയോ​ഗം രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് റഷ്യയും പ്രസ്താവന ഇറക്കിയിരുന്നു. ഫാക്ട് ചെക്കർമാരെയും കണ്ടന്റ് വാണിങ്ങ് ലേബലുകളും ഒഴിവാക്കണമെന്ന ആവശ്യം നിഷേധിച്ചതോടെയായിരുന്നു റഷ്യ പ്ലാറ്റ്ഫോമിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

0Shares