വടകരയില്‍ കനത്ത ജാഗ്രത, വിജയാഹ്ളാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും: ജില്ലാ കളക്ടര്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വടകരയില്‍ കനത്ത ജാഗ്രത, വിജയാഹ്ളാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും: ജില്ലാ കളക്ടര്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ ചൊവാഴ്‌ച നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ട് മുതല്‍ ചൊവാഴ്‌ച വൈകീട്ടുവരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വടകരയിലെ വിജയാഹ്ളാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്‍.ഡി.എഫിൻ്റെ കെ.കെ ശൈലജയും കോണ്‍ഗ്രസിൻ്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്.

വടകരയില്‍ എല്‍.ഡി.എഫിന് നേരിയ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. എന്നാല്‍ 35,000നടുത്ത് ഭൂരിപക്ഷത്തിന്‍ വിജയം നേടാനാകുമെന്നാണ് യു.ഡി.എഫിൻ്റെ കണക്കുകൂട്ടല്‍. വോട്ടെണ്ണി കഴിയുമ്പോള്‍ വടകരയില്‍ വലിയ ആഹ്ളാദമാകും യു.ഡി.എഫ് ക്യാമ്പിൽ ഉണ്ടാകുകയെന്ന് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.

0Shares