അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; വാഹന ഉടമ മരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; വാഹന ഉടമ മരിച്ച നിലയില്‍

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ വാഹനത്തിന്‍റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ്. കാറുടമയായ മാന്‍സുഖ് ഹിരേനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നൗപാദ പോലീസ് അറിയിച്ചു.

ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗനം. ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ സ്‌കോര്‍പ്പിയോ എസ്.യു.വി വാഹനമാണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി വാഹനം പരിശോധിച്ച ശേഷം സ്ഫോടകവസ്തുക്കള്‍ മാറ്റുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനമുടമയായ മാന്‍സുഖിനെ പോലീസ് ചോദ്യം ചെയ്തത്. വഴിയില്‍ വെച്ച് കേടായ തന്റെ വാഹനം നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നുവെന്നും പിറ്റേന്ന് രാവിലെ വന്നപ്പോള്‍ വാഹനത്തെ കാണാതാവുകയായിരുന്നുവെന്നുമാണ് മാന്‍സുഖ് പോലീസിന് നല്‍കിയ മൊഴി.

0Shares