Categories
നടന്‍ അജിത്തിന്‍റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി; സന്ദേശം അയച്ചത് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക്
വ്യാജ ഫോൺ കോളിന് പിന്നിൽ ആരാണെന്നുള്ള അന്വേഷണം നടക്കുകയാണ്. നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഇതിന് മുൻപും അജിത്തിന് ലഭിച്ചിട്ടുണ്ട്.
Trending News





തമിഴ് നടൻ അജിത്തിന്‍റെ വസതിയില്‍ വ്യാജ ബോംബ് ഭീഷണി. താരത്തിന്‍റെ വീട്ടിൽ ആരോ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം ലഭിച്ചു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ ഫോൺ സന്ദേശമാണെന്ന് കണ്ടെത്തി.
Also Read

വ്യാജ ഫോൺ കോളിന് പിന്നിൽ ആരാണെന്നുള്ള അന്വേഷണം നടക്കുകയാണ്. നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഇതിന് മുൻപും അജിത്തിന് ലഭിച്ചിട്ടുണ്ട്. ലോക് ഡൗൺ കഴിഞ്ഞ ഉടൻ തന്നെ അജിത്ത് നായകനാകുന്ന വാലിമൈ റിലീസ് ആകാനാണ് സാധ്യത. എച്ച്.വിനോദ് ആണ് സംവിധാനം. പോലീസ് റോളിലാണ് അജിത് എത്തുന്നത്.
ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രമാണ് വാലിമൈ. ബോളിവുഡ് താരം ഹുമാ ഖുറേഷി, പവേല്‍ നവഗീതന്‍, യോഗി ബാബു തുടങ്ങിയായവരാണ് വാലിമൈയിലെ പ്രധാന താരങ്ങള്‍.

Sorry, there was a YouTube error.