മദ്യവും റഷ്യയുടെ കോവിഡ് വാക്സിനും തമ്മിൽ എന്താണ് ബന്ധം?; റഷ്യ നിര്‍മ്മിച്ച ‘സ്പുട്‌നിക് ‘ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദഗ്ധര്‍

  • Post category:health / news
  • Reading time:1 min read
You are currently viewing മദ്യവും റഷ്യയുടെ കോവിഡ് വാക്സിനും തമ്മിൽ എന്താണ് ബന്ധം?;  റഷ്യ നിര്‍മ്മിച്ച ‘സ്പുട്‌നിക് ‘ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദഗ്ധര്‍

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. വാക്‌സിന്‍റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുന്‍പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു. 42 ദിവസം ഇത് തുടരണമെന്നാണ് നിര്‍ദേശം.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്‍റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് അന്ന പോപോവ പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്നാണ് മുന്നറിയിപ്പ്. റഷ്യന്‍ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്‌, ഒരു ലക്ഷം പേര്‍ക്ക് ഇതിനകം കുത്തിവയ്‌പ് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ മോസ്കോയില്‍ റഷ്യ കുത്തിവയ്‌പ് ആരംഭിച്ചു. സ്‌പുട്‌നിക് വി വാക്സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ആരോഗ്യ അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വാക്‌സിന്‍ വികസിപ്പിച്ച അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗിന്‍റെ നിര്‍ദേശം അന്നയുടെ ഉപദേശത്തിന് വിരുദ്ധമാണ്.

0Shares