
കാസർകോടിൻ്റെ സ്വന്തം എഴുത്തുകാരനും ദീർഘകാലം പ്രവാസിയും പ്രവാസി സാഹിത്യകാരനുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ അദ്ദേഹം കാസർകോടൻ സാഹിത്യ- സാംസ്കാരിക രംഗത്ത് നിറസാനിധ്യമായിരുന്നു.
ചേർക്കളയിലും കാസര്കോട്ടുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പ്രവാസിയായി 23 വർഷം ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. നോവൽ, കഥ, അനുഭവങ്ങൾ തുടങ്ങി വിവിധങ്ങളായ ഉള്ളടക്കത്തിൽ പതിനേഴോളം പുസ്തകങ്ങൾ രചിച്ച ഇദ്ദേഹം സ്വതന്ത്ര പത്ര പ്രവർത്തകനായും ജോലി ചെയ്തിരുന്നു.

ശാന്തിതീരംഅകലെ എന്ന നോവലിന്പ്രവാസി ബുക്ക്ട്രസ്റ്റ്ദുബൈ അവാർഡ്2012 ൽ ലഭിച്ചു. 2013 ൽ
പു.ക.സ.സംഘടിപ്പി ച്ച ജില്ലാ തലകഥാമത്സരത്തിൽ സമ്മാനം നേടി. 2016 ൽ തുളുനാട്
നോവൽ അവാർഡ്നേടി. 2019 ൽ ഷാർജഅന്താരാഷ്ട്ര പുസ്തകോ സ്ത ത്സവതതിൽ പ്രവാസം, കാലം, ഓർമ്മ എന്ന പുസ്തകം പ്രകാശനം ചെയ്തു . ദുബൈ കാസർകോട് ജില്ലാ കെ.എം.സി.സി.യുടെ ആദരവും ഏറ്റുവാങ്ങിയിട്ടുണ്ട്.
