
ബദിയടുക്ക/ കാസർകോട്: പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നാരമ്പാടിയിലെ ഹനീഫ് അബ്ബാസ് (50) അന്തരിച്ചു. കഷ്ടപ്പാടുകളും പ്രയാസവും അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളെ വര്‍ഷങ്ങളോളമായി സഹായിച്ചു വരുകയായിരുന്നു. ഗള്‍ഫില്‍ ജോലിയില്‍ ഇരിക്കെ അസുഖം ബാധിച്ച അബ്ബാസിനെ ഈയിടെയാണ് നാട്ടിൽ എത്തിച്ചത്. കോഴിക്കോട് എം.വി.ആര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

പരേതനായ നാരമ്പാടി അബ്ബാസ് -ദൈനബി ദമ്പതികളുടെ മകനാണ് ഹനീഫ് അബ്ബാസ്. ഭാര്യ: ആസിയമ്മ. മക്കള്‍: യാസ്മിന്‍, യബ, അമല്‍, അഹ്‌ലം. മരുമകന്‍: അറഫാത്ത് പൊവ്വല്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹസൈനാര്‍, അസ്മ, മറിയംബി, സഫിയ, അഫ്‌സ, നസീമ.
മയ്യത്ത് നാരമ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച വൈകിട്ടോടെ ഖബറടക്കി. ഹനീഫ് അബ്ബാസിൻ്റെ മരണം കുടുംബത്തിനും നാട്ടുകാർക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. മരണവാർത്ത അറിഞ്ഞ നിരവധിപേരാണ് അദ്ദേഹത്തിൻ്റെ നാരമ്പാടിയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തിയത്.
