പാനൂര്‍ മൻസൂർ കൊലക്കേസ്; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

  • Post category:news
  • Reading time:1 min read
You are currently viewing പാനൂര്‍ മൻസൂർ കൊലക്കേസ്; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപെടുത്തിയ കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കൃത്യത്തിനു മുൻപും ശേഷവും പ്രതികൾ ബന്ധപ്പെട്ടതിമുസ്‌ലിം ഫോൺ വിവരങ്ങളാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ശേഖരിച്ചത്.

ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ സംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്തിരുന്നു. അതേ സമയം കോവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ ലഭിക്കാതിരുന്ന ഒന്നാം പ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതിപട്ടികയിലെ പലരെയും ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. മൻസൂർ വധവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്.

0Shares