എല്ലാവരും ഹിന്ദി പഠിക്കണം; തമിഴും നല്ല ഭാഷയാണ്; എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്: സുഹാസിനി

  • Post category:entertainment
  • Reading time:1 min read
You are currently viewing എല്ലാവരും ഹിന്ദി പഠിക്കണം; തമിഴും നല്ല ഭാഷയാണ്; എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്: സുഹാസിനി

ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവും പ്രതിഷേധവും തമിഴ്നാട്ടിൽ വിവാദം കത്തി നിൽക്കെ, ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായ പ്രകടനവുമായി നടി സുഹാസിനി. ഹിന്ദി സംസാരിക്കുന്നവർ നല്ലവരാണെന്നും അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നും താരം പ്രതികരിച്ചു.

തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാൽ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാൻ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാൽ തമിഴ്‌നാട്ടുകാരിയല്ലാതായിത്തീരില്ലെന്നും സുഹാസിനി അഭിപ്രായപ്പെട്ടു. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും കന്നഡ നടന്‍ കിച്ച സുദീപും തമ്മിലുള്ള ട്വിറ്ററിലെ പോര് തുടരുന്ന വേളയിലാണ് താരം ഹിന്ദി ഭാഷ പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായപ്പെട്ടത്.

0Shares