
സി.പി.എം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. മുസ്ലിംലീഗിന്റെ തീവ്രമതവൽക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് ഇ.ടിയുടെ പ്രസ്താവന.

ന്യൂനപക്ഷങ്ങളാണ് വർഗീയതയുണ്ടാക്കുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള കുടിലതന്ത്രമാണ് സി.പി.എമ്മിന്‍റെതെന്നും യു.ഡി.എഫ് വെൽഫയർ പാർട്ടിയുമായി പരസ്യധാരണയാണുണ്ടാക്കിയതെങ്കിൽ സി.പി.എം എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി. സി.പി.എം ബി.ജെ.പിക്ക് വഴിയൊരുക്കാനുള്ള ദാസ്യവേല ചെയ്യുന്നതായും ഇ.ടി കൂട്ടിച്ചേർത്തു.
