എറണാകുളം ജില്ലയിൽ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി

  • Post category:news
  • Reading time:1 min read
You are currently viewing എറണാകുളം ജില്ലയിൽ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി

എറണാകുളം ജില്ലയിൽ കലക്ടർ 144 പ്രഖ്യാപിച്ചു. 5 പേരിൽ കൂടുതൽ ആൾകൂട്ടം ശിക്ഷാർഹം. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. അടച്ചിടൽ നിര്‍ദ്ദേശം പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്‍റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലയിലെമ്പാടും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.‌ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ എസ്. സുഹാസ് വ്യക്തമാക്കി.

0Shares