സ്‌കൂളിലേക്ക് ഘോഷയാത്ര; അജാനൂർ പഞ്ചായത്ത് തല പ്രവേശനോത്സവം, വേലാശ്വരം ഗവൺമെണ്ട് യു.പി സ്‌കൂളിൽ നടന്നു

You are currently viewing സ്‌കൂളിലേക്ക് ഘോഷയാത്ര; അജാനൂർ പഞ്ചായത്ത് തല പ്രവേശനോത്സവം, വേലാശ്വരം ഗവൺമെണ്ട് യു.പി സ്‌കൂളിൽ നടന്നു

വേലാശ്വരം / കാസർകോട്: മധ്യവേനൽ അവധി കഴിഞ്ഞ് അജാനൂർ ഗ്രാമ പഞ്ചായത്ത് തലത്തിൽ പ്രവേശനോത്സവം വേലാശ്വരം ഗവൺമെണ്ട് യു.പി സ്‌കൂളിൽ നടന്നു. പുതുതായി വിദ്യാലയത്തിൽ ചേർന്ന കുരുന്നുകളെ ആനയിച്ചു കൊണ്ട് സ്‌കൂൾ പ്രവേശന കവാടം മുതൽ സ്‌കൂളിലേക്ക് ഘോഷയാത്രയും നടന്നു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തു.

പഠനോപകരണ വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു.

അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ എൽ.എസ്.എസ് വിജയിക്കുള്ള ഉപഹാരം നൽകി അനുമോദിച്ചു. എസ്.എം.സി ചെയർമാൻ പി.വി അജയൻ, പി.ടി.എ വൈസ്. പ്രസിഡണ്ട് കെ.വി സുനിൽകുമാർ,മദർ പി.ടി.എ പ്രസിഡണ്ട് കെ.ജയശ്രീ, സീനിയർ അസിസ്റ്റണ്ട് കെ.വി. ശശികുമാർ, അധ്യാപകനായ കെ.വി രാജൻ എന്നിവർ സംസാരിച്ചു.

സ്‌കൂ ൾ പ്രഥമ അധ്യാപകൻ ടി.വിഷ്‌ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ഉമാദേവി നന്ദിയും പറഞ്ഞു. പ്രദേശത്തെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളുമായി കൈകോർത്തു കൊണ്ട് സ്‌കൂളിലെ വിദ്യാർഥികൾക്ക് നോട്ട് ബുക്കുകളും പഠനോപകരണങ്ങളും നൽകി. തുടർന്ന് പായസവിതരണവും നടന്നു.

0Shares