സ്വാഗത നൃത്തം, ഗാനം; നാരമ്പാടി ഫാത്തിമ എ.എൽ.പി സ്‌കൂളിൽ ആഘോഷമായി പ്രവേശനോത്സവം

You are currently viewing സ്വാഗത നൃത്തം, ഗാനം;  നാരമ്പാടി ഫാത്തിമ എ.എൽ.പി സ്‌കൂളിൽ  ആഘോഷമായി പ്രവേശനോത്സവം

ബദിയടുക്ക/ കാസർകോട്: നാരമ്പാടി ഫാത്തിമ എ.എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ഉത്സവാന്തരീക്ഷം. ഒന്നാം ക്ലാസിൽ രജിസ്റ്റർ ചെയ്ത കുട്ടികളെയും അതിഥികളെയും ബാൻഡ് വാദ്യത്തോടെ പരേഡിലേക്ക് ക്ഷണിച്ച് പ്രവേശന കവാടത്തിലൂടെ കൊണ്ടുവരികയും തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറുകയും ചെയ്തു.

പ്രാർത്ഥന നൃത്തം, സ്വാഗത നൃത്തം, ഗാനം, ഇംഗ്ലീഷ് നൃത്തം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവത്തിൻ്റെ ഒടുവിൽ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. .

ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൾ ലത്തീഫ്, സ്കൂൾ മാനേജർ ഫാദർ ജോൺ ദി ബാപ്റ്റിസ്റ്റ് മൊറേസ്, ബി.ആർ.സിയിലെ സീമന്തിനി, കരാട്ടെ മാസ്റ്റർ ആനന്ദ്, പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്ര മണിയാനി, ചർച്ച് വൈസ് പ്രസിഡന്റ് രവി ക്രാസ്ത, വിൽഫ്രഡ് മോണ്ടീറോ തുടങ്ങിയവർ അതിഥികളായിരുന്നു. പി.ടി.എ പ്രസിഡൻറ് ജോസഫ് മൊണ്ടീറോ, വൈസ് പ്രസിഡൻറ് ലത്തീഫ്, മാതൃസംഘ പ്രസിഡൻറ് അരുണകുമാരി, പ്രഥമാധ്യാപകൻ സി. പ്രെസില്ല ഡി’ കുന്ന എന്നിവർ പങ്കെടുത്തു.

0Shares