എന്‍ഡോസള്‍ഫാന്‍: 70.31 കോടി രൂപ ധനസഹായം വിതരണം ചെയ്തു; ആകെ 1808 പേര്‍ക്ക് ധനസഹായം നല്‍കിയതായി കളക്ടർ

  • Post category:local news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍: 70.31 കോടി രൂപ ധനസഹായം വിതരണം ചെയ്തു; ആകെ 1808 പേര്‍ക്ക് ധനസഹായം നല്‍കിയതായി കളക്ടർ

കാസർകോട്: എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ വഴി ദുരിതബാധിതര്‍ക്ക് ഇതുവരെ 70.31 കോടി രൂപ ധനസഹായം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആകെ 1808 പേര്‍ക്ക് ധനസഹായം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സുപ്രീംകോടതി ഉത്തരവ് പ്രകാരം അപേക്ഷകര്‍ക്ക് കൃത്യമായി നല്‍കി വരികയാണ്.

ഒപി നമ്പര്‍ ലഭിച്ചിട്ടുള്ള, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട്, നാളിതുവരെയായും അഞ്ച് ലക്ഷം രൂപ ലഭിച്ചിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം.

ബാങ്ക് അക്കൗണ്ടുകള്‍ മുഖേന ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കളക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ സ്വീകരിച്ചു വരുന്നതായും അപേക്ഷിച്ച എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട തുക എത്രയും വേഗം തന്നെ വിതരണം ചെയ്യുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.

0Shares