
കാസര്‍കോട്: മുളിയാറില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍. ബിന്ദു ശനിയാഴ്ച സന്ദര്‍ശിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്ന മന്ത്രി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പുനരധിവാസ വില്ലേജിൻ്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്. നിലവില്‍ സൈറ്റ് ലെവലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് ബ്ലോക്കുകളുടെയും ഫൗണ്ടേഷന്‍ പണികള്‍ പുരോഗമിക്കുകയാണ്.
