എൻഡോസൾഫാൻ ദുരിതം; ഇലയിട്ട് സമരം നടത്തി പ്രതിഷേധിച്ചു, ഓണാഘോഷത്തിന് നാടുണരുമ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടാണെന്ന് സമരക്കാർ

You are currently viewing എൻഡോസൾഫാൻ ദുരിതം; ഇലയിട്ട് സമരം നടത്തി പ്രതിഷേധിച്ചു, ഓണാഘോഷത്തിന് നാടുണരുമ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടാണെന്ന് സമരക്കാർ

കാഞ്ഞങ്ങാട് / കാസർകോട്: അഞ്ച് മാസമായി പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുമ്പിൽ ഒഴിഞ്ഞ ഇലയുമായി കുത്തിയിരിപ്പ് സമരം നടത്തി.

ഓണത്തിൻ്റെ ആഘോഷത്തിന് ഒരുങ്ങി നാടുണരുമ്പോൾ മരുന്നിനും ചികിത്സക്കും പെൻഷനും അനുവദിക്കുന്നതിന് വേണ്ടി തെരുവിലിറങ്ങേണ്ടി വരുന്ന ഗതികേടാണ് ഞങ്ങൾക്കെന്ന് ദുരിത ബാധിതയായ ഒരമ്മ കണ്ണീരോടെ പറഞ്ഞു.

രണ്ട് കാറ്റഗറികളിലായി 1200, 2200 ആറായിരത്തോളം ദുരിതബാധിതർക്കാണ് മാസത്തിൽ പെൻഷൻ ലഭിച്ചു വരുന്നത്. സർക്കാർ ഉത്തരവൊന്നുമില്ലാതെ 2200 രൂപ ലഭിക്കുന്ന പലർക്കും 1700 രൂപ നൽകുന്നുണ്ട്.

കെ.ചന്ദ്രാവതി, ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, രാജൻ കയ്യൂർ, ശിവകുമാർ എൻമകജെ,മുനീർ ആറങ്ങാടി, ശ്യാമള കാഞ്ഞങ്ങാട്, ബാലകൃഷ്ണൻ കള്ളാർ, ഒ.ജെ രാജു, സി.കൃഷ്ണകുമാർ, വിലാസിനി മുളിയാർ, അഭീഷ് കള്ളാർ, വേണു അജാനൂർ എന്നിവർ സമരത്തിൽ സംസാരിച്ചു.

0Shares