എന്‍ഡോസള്‍ഫാന്‍: ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

  • Post category:health / local news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍: ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

കാസർകോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും.

അപേക്ഷ പൂരിപ്പിച്ച് ആധാര്‍, റേഷന്‍ കാര്‍ഡ്, ചികിത്സാ രേഖകള്‍, മെഡിക്കല്‍ ബോര്‍ഡ്/അംഗപരിമിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അവരവരുടെ പഞ്ചായത്തിനു കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ (സി.എച്ച്.സി/ പി.എച്ച്.സി./എഫ്.എച്ച് സി/താലൂക്ക് ആശുപത്രിയില്‍) നല്‍കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 വൈകിട്ട് 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

0Shares