ലോകകപ്പ് കൈമാറും മുൻപ് മെസ്സിയെ കറുത്ത മേൽവസ്ത്രം അണിയിച്ച് ഖത്തർ അമീർ; വിവാദങ്ങളുടെ ആവശ്യമില്ല; കാരണം അറിയാം

  • Post category:news / sports
  • Reading time:1 min read
You are currently viewing ലോകകപ്പ് കൈമാറും മുൻപ് മെസ്സിയെ കറുത്ത മേൽവസ്ത്രം അണിയിച്ച് ഖത്തർ അമീർ; വിവാദങ്ങളുടെ ആവശ്യമില്ല; കാരണം അറിയാം

ഖത്തർ ലോകകപ്പിൽ ലോക കിരീടം കൈമാറുന്നതിന് മുൻപ് ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമീദ് അൽ താനി മെസ്സിയെ കറുത്ത നിറത്തിലുള്ള ഒരു മേൽ വസ്ത്രം അണിയിച്ചിരുന്നു. ഈ മേൽ വസ്ത്രവുമണിഞ്ഞാണ് മെസ്സി ആ സ്വർണക്കപ്പ് സ്വീകരിച്ചതും കപ്പുമായി ടീമംഗങ്ങള്‍ക്കടുത്തെത്തിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതുമെല്ലാം.

എന്തിനാണ് ഖത്തർ അമീർ മെസ്സിയെ ഈ വസ്ത്രം ധരിപ്പിച്ചത്? എന്താണ് ആ കറുത്ത വസ്ത്രത്തിന്റെ പ്രത്യേകത? അറബുകൾ ധരിക്കുന്ന ഒരു പരാമ്പരാഗത വസ്ത്രമാണിത്. രാജകുടുംബത്തിൽപ്പെട്ടവരും രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അതിസമ്പന്നരും അവരുടെ പ്രൗഢി കാണിക്കാനായി ചില ചടങ്ങുകളിൽ ധരിക്കുന്ന ഈ വസ്ത്രം ‘ബിഷ്ത്’ എന്നാണ് അറിയപ്പെടുന്നത്. അറേബ്യൻ ഗൾഫ് രാജ്യങ്ങളിലും ഇറാഖിലും സൗദി അറേബ്യയുടെ വ‌ടക്കൻ രാജ്യങ്ങളിലുമാണ് പ്രധാനമായും ഈ വസ്ത്രം ഉപയോഗിക്കുന്നത്.

വിവാഹം പോലുള്ള വിശേഷ അവസരങ്ങളിലാണ് പ്രധാനമായും ഈ വസ്ത്രം ധരിക്കാറുള്ളത്. മെസ്സിയോടുള്ള ആദരവായാണ് ഖത്തർ അമീർ മെസ്സിയെ ആ മേൽ വസ്ത്രമണിയിച്ചത്. അല്‍പസമയം ഈ വസ്ത്രം ധരിച്ചതിനു ശേഷം മെസ്സി മൂന്നു നക്ഷത്രങ്ങളുള്ള മറ്റൊരു അർജന്റീനൻ ജഴ്സി ധരിക്കുകയായിരുന്നു.

അർജന്റീനയുടെ മൂന്നാമത്തെ ലോകകിരീടമാണിത് എന്നു സൂചിപ്പിക്കാനായിരുന്നു മൂന്നു നക്ഷത്രങ്ങളുള്ള ജഴ്സി ധരിച്ചത്. എന്നാൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്കു മുകളിൽ കറുത്ത നിറമുള്ള ആ വസ്ത്രം ധരിപ്പിച്ചതിനെതിരെ ചിലർ വിമർശനവുമായി രംഗത്തുവന്നിരുന്നു.

0Shares