പതിനൊന്ന് വയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ, പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing പതിനൊന്ന് വയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ, പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം, തിരുന്നാവായയില്‍ കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. പതിനൊന്ന് വയസ് മാത്രമായിരുന്നു സ്വാലിഹിൻ്റെ പ്രായം. കുട്ടിയുടെ മൃതദേഹത്തിൻ്റെ ഇന്‍ക്വസ്റ്റ് നപടികള്‍ പൂര്‍ത്തിയായി. വിദഗ്‌ധ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത വ്യക്തമാകൂ.

കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ ആണ് പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്രസ പഠനത്തിനായി മറ്റ് കുട്ടികള്‍ ക്ലാസ് മുറിയില്‍ എത്തിയപ്പോഴാണ് സ്വാലിഹിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉന്നയിച്ച്‌ ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തി.

0Shares