കേരള കോൺഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ; ജോസഫിന് ടേബിൾഫാൻ, ജോസിന് ചെണ്ട

  • Post category:news
  • Reading time:1 min read
You are currently viewing കേരള കോൺഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ; ജോസഫിന് ടേബിൾഫാൻ, ജോസിന് ചെണ്ട

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ തീരുമാനിച്ചത്.

തുടർന്ന് ജോസ് വിഭാഗത്തിന് ചെണ്ടയും ജോസഫ് വിഭാഗത്തിന് ടേബിൾ ഫാനും അനുവദിച്ചു. ചിഹ്നം മരവിപ്പിച്ച സാഹചര്യത്തിൽ ഇരുവിഭാഗവും ആവശ്യപ്പെട്ടപ്രകാരമാണ് ചെണ്ടയും ടേബിൾ ഫാനും ചിഹ്നങ്ങളായി അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

0Shares