കേരളത്തില്‍ 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏറ്റവും കൂടുതല്‍ ആലപ്പുഴ; കുറവ് തിരുവനന്തപുരം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളത്തില്‍  75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏറ്റവും കൂടുതല്‍ ആലപ്പുഴ; കുറവ് തിരുവനന്തപുരം

കേരളത്തില്‍ ഇന്ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പില്‍ അഞ്ച് ജില്ലകളിലായി 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
എന്നാല്‍ ഇവയുടെ കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും 75 ശതമാനം പോളിംഗ് നടന്നതായി കണക്കാക്കുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഭാസ്‌കരന്‍ അറിയിക്കുകയായിരുന്നു.

ഇന്ന് വൈകിട്ടോടെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വെട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. ലഭ്യമായ കണക്ക് പ്രകാരം ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്.

തിരുവനന്തപുരം – 69.07, കൊല്ലം- 72.79, പത്തനംതിട്ട – 69. 33, ആലപ്പുഴ- 76.42, ഇടുക്കി – 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് കണക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

0Shares