
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷഭാഷയിൽ വിമർശിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയാണെന്ന് ആരോപിച്ച ഉദ്ധവ് താക്കറെ, ഇതിന് മുമ്പെങ്ങും ചെയ്യാത്ത കാര്യങ്ങളാണ് കമ്മീഷൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയുടെ ചിഹ്നവും പേരും ഷിന്ദെ വിഭാഗത്തിനെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്.
താക്കറെയുടെ കുടുംബ വീടിന് പുറത്ത് തടിച്ചു കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘പാർട്ടി ചിഹ്നം മോഷ്ടിക്കപ്പെട്ടിരിക്കുന്നു, കള്ളനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയെ ഉന്നമിട്ട് ഉദ്ധവ് താക്കറെ പറഞ്ഞു.
