
കോവിഡ് വ്യാപനവും , അതിന്‍റെ രൂക്ഷതയും കണക്കിലെടുത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഉപതെരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗത്തിലാണ് തീരുമാനമായത്.

നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് മാസം മാത്രം ബാക്കിയുള്ളതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനമെടുത്തത്.
