വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നു; തമിഴ്‌നാട്ടിൽ നേതാക്കളുടെ പ്രതിമകൾ മൂടികെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നു; തമിഴ്‌നാട്ടിൽ നേതാക്കളുടെ പ്രതിമകൾ മൂടികെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിലെ പ്രതിമകളെല്ലാം ഒളിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തുണികളും പ്ലാസ്റ്റിക് ഷീറ്റുകളുമുപയോഗിച്ചാണ് അതിര്‍ത്തിയിലെ പ്രതിമകള്‍ പൊതിഞ്ഞുകെട്ടിയത്. അണ്ണാദുരൈ, ഇന്ദിരാഗാന്ധി, കാമരാജ്, എം.ജി.ആര്‍ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളുടെയും പ്രതിമകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം മറച്ചു.

അതേസമയം ഉദ്ഘാടന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങളും കടലാസുകൊണ്ട് മറയ്ക്കാനാണ് തീരുമാനം. ചിലയിടങ്ങളില്‍ കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ നടപടി. എന്നാല്‍ കമ്മീഷന്‍റെ നടപടിയിൽ പല വോട്ടര്‍മാർക്കും അതൃപ്തിയുണ്ട്.

0Shares