ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിഞ്ഞ് കര്‍ണാടകയില്‍ എട്ട് മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിഞ്ഞ് കര്‍ണാടകയില്‍ എട്ട് മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്

കര്‍ണാടകയിലെ ടുംകൂര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് എട്ട് മരണം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിയുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

മരിച്ചവരെല്ലാം കര്‍ണാടക സ്വദേശികളാണ്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. അറുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. ബസില്‍ ആളുകള്‍ തിങ്ങി നില്‍ക്കുകയായിരുന്നുവെന്നും കൂടുതലും സ്‌കൂള്‍ കുട്ടികളാണുണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ബസിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

0Shares