ടി.പി.ആർ 18ന് മുകളിൽ; കാസർകോട് ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി ഡിയിൽ

  • Post category:health / local news
  • Reading time:1 min read
You are currently viewing ടി.പി.ആർ 18ന് മുകളിൽ; കാസർകോട് ജില്ലയിലെ  എട്ട് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി ഡിയിൽ

ജൂലൈ ഒന്ന് മുതലുള്ള കോവിഡ് ലോക്ക്ഡൗൺ ഇളവുകൾക്ക് തദ്ദേശസ്ഥാപനങ്ങളെ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ തരംതിരിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 10 എണ്ണം കാറ്റഗറി സിയിലും 14 എണ്ണം കാറ്റഗറി ബിയിലും 9 എണ്ണം കാറ്റഗറി എയിലും ഉൾപ്പെടുന്നു.

ജൂൺ 23 മുതൽ 29 വരെയുള്ള കണക്കുകളിൽ രോഗസ്ഥിരീകരണ നിരക്ക് ഒരാഴ്ചത്തെ ശരാശരി 18 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ മുളിയാർ (ടി.പി.ആർ 20.70), മധൂർ (19.95), മഞ്ചേശ്വരം (19.05), മൊഗ്രാൽ പുത്തൂർ (19), പുല്ലൂർ-പെരിയ (18.84), ചെങ്കള (18.78), ബേഡഡുക്ക (18.68), ഉദുമ (18.86) ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി ഡിയിൽ ഉൾപ്പെടുത്തി. കാറ്റഗറി ഡിയിൽ പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ക്ഡൗണാണ് നടപ്പാക്കുക.

ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18നും ഇടയിലുള്ള കാറ്റഗറി സിയിൽ ബദിയടുക്ക (16.50), കോടോം-ബേളൂർ (15.78), പള്ളിക്കര (15.71), പൈവളിഗെ (14.86), വെസ്റ്റ് എളേരി (14.51), ചെമ്മനാട് (14.21) പഞ്ചായത്തുകൾ, കാഞ്ഞങ്ങാട് നഗരസഭ (14.18), അജാനൂർ (13.63), കാറഡുക്ക (13.28) പഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ (12.33) എന്നിവ ഉൾപ്പെടുന്നു.

ഒരാഴചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിനും 12നും ഇടയിലുള്ള കാറ്റഗറി ബിയിൽ ബളാൽ പഞ്ചായത്ത് (11.23), കാസർകോട് നഗരസഭ (11.02), എൻമകജെ (11.02), കള്ളാർ (10.71), ദേലംപാടി (10.44), കിനാനൂർ-കരിന്തളം (9.86), ചെറുവത്തൂർ (8.59), കുറ്റിക്കോൽ (8.35), കുംബഡാജെ (8.31), കുമ്പള (8.27), മടിക്കൈ (8.27), മംഗൽപാടി (7.82), ഈസ്റ്റ് എളേരി (6.67), പനത്തടി (6.62) പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നു.

ഒരാഴചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിൽ കുറവുള്ള കാറ്റഗറി എയിൽ പുത്തിഗെ (5.97), പിലിക്കോട് (5.97), കയ്യൂർ-ചീമേനി (5.88), തൃക്കരിപ്പൂർ (4.26), മീഞ്ച (3.21), വലിയപറമ്പ (3.17), പടന്ന (2.92), ബെള്ളൂർ (1.84), വോർക്കാടി (1.22) എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.

0Shares