ചെറിയ പെരുന്നാള്‍ ; സംസ്ഥാനത്ത് നാളെ പൊതു അവധി; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചെറിയ പെരുന്നാള്‍ ; സംസ്ഥാനത്ത് നാളെ പൊതു അവധി; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികള്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് തങ്ങള്‍, പാളയം ഇമാം വി പി സുഹൈബ് മൌലവി എന്നിവരാണ് പെരുന്നാള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക ചടങ്ങുകള്‍ നടന്നു.

0Shares