ചെറിയ പെരുന്നാൾ; പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും മുസ്ലിം മത വിശ്വാസികൾ ഈ ദിനത്തെ ആഘോഷമാക്കും; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing ചെറിയ പെരുന്നാൾ; പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും മുസ്ലിം മത വിശ്വാസികൾ ഈ ദിനത്തെ ആഘോഷമാക്കും; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (20-03-2026) വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഖാസിമാർ തീരുമാനം കൈകൊണ്ടത്. ഇതോടെ കേരളത്തിൽ 29 ദിവസം നീണ്ട റമളാൻ നോമ്പ് അവസാനിപ്പിച്ച് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുകയാണ്. ഫിത്റ സകാത്ത് വിതരണവുമായി പെരുന്നാൾ ദിനത്തിലേക്ക് കടക്കുന്ന മുസ്ലിം മത വിശ്വാസികൾ നാളെ രാവിലെ പള്ളികളിലും ഈദ് ഗാഹ് കളിലും നടക്കുന്ന ചെറിയ പെരുന്നാൾ നിസ്കാരത്തിൽ പങ്കടുക്കും. തുടർന്ന് പരസ്പരം സ്നേഹവും സാഹോദര്യവും പുതുക്കി കുടുംബ ബന്ധം പുതുക്കുന്നതിനായി കുടുംബ വീടുകൾ സന്ദർശിക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ ആഘോഷമാക്കും. റമളാൻ 30 പൂർത്തിയാക്കി ഗൾഫ് നാടുകളിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷം. പശ്ചിമേഷ്യയിലെ യുദ്ധ ഭീതി കാരണം ഈദ് ഗാഹ് കൾ ഉണ്ടാവില്ല. പകരം പള്ളികളിൽ ചെറിയ പെരുന്നാൾ നിസ്കരിക്കാനാണ് ഭരണകൂടം നിർദേശം നൽകിയിട്ടുള്ളത്.

0Shares