ഇന്ന് മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ; ഗൾഫ് രാജ്യങ്ങളിൽ നാളെ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ; ഗൾഫ് രാജ്യങ്ങളിൽ നാളെ

സംസ്ഥാനത്തെ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാൻ 30 പൂർത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക. പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ , കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി , കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവര്‍ ഇക്കാര്യം അറിയിച്ചു.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ പെരുന്നാളെത്തുന്നത്. ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനിലും നാളെയാകും പെരുന്നാൾ.

0Shares