

ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ചയെക്കുറിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ ആശങ്കയിലാഴ്ത്തുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച ഏതാനും വർഷത്തേക്ക് കുറയുമെന്നാണ് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിയിലേക്ക് പണപ്പെരുപ്പം എത്തിക്കുക എന്ന ലക്‌ഷ്യം ഫലം കാണുമെങ്കിലും സാമ്പത്തിക വളർച്ചയിൽ മന്ദത ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇൻക്., ബാർക്ലേസ് പി.എൽ.സി എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണ് സാമ്പത്തിക വളർച്ച കുറയുമെന്ന പ്രവചനം നടത്തിയത്. 2022-ൻ്റെ തുടക്കം മുതൽ പണപ്പെരുപ്പ നിരക്ക് ആർ.ബി.ഐയുടെ ടോളറൻസ് ബാൻഡിന് മുകളിലാണ്. 2024-ഓടെ ഇത് തിരികെ കൊണ്ടുവരാൻ ആർ.ബി.ഐ ശ്രമിക്കുന്നുണ്ട്.
വളർച്ചാ മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് ഗോൾഡ്‌മാൻ സാക്‌സിൻ്റെ സന്താനു സെൻഗുപ്ത അഭിപ്രായപ്പെടുന്നത്. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ 7.1 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം ജി.ഡി.പി വിപുലീകരണം 6 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സന്താനു സെൻഗുപ്ത പറഞ്ഞു.
