
കറിയായും ജ്യൂസായുമെല്ലാം ഉൾപ്പെടുത്താവുന്ന കുമ്പളങ്ങ ശരീരത്തിന് ഏറെ ഗുണമുള്ളതാണ് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ദൈനംദിന കാര്യങ്ങളെ പോലും താളം തെറ്റിക്കും, അതുകൊണ്ട് ദഹനക്കുറവ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൽ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
ഇതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡയറ്റ് ശ്രദ്ധിക്കുക എന്നതാണ്. ശരിയായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആമാശയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കും. അങ്ങനെയൊന്നായ കുമ്പളങ്ങ പച്ചയ്ക്കും വേവിച്ചതും കഴിക്കാം.
കറിയായും ജ്യൂസായുമെല്ലാം കഴിച്ചാൽ കുമ്പളങ്ങ ശരീരത്തിന് ഏറെ ഗുണമുള്ളതാണ്. 96 ശതമാനവും വെള്ളമാണ് ദഹനത്തെ സഹായിക്കുന്ന ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ്. ഇത് നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം, ഹെമറോയിഡ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്ന ദഹനക്കേട് കുറയ്ക്കാനും അതുവഴി വന്കുടലിൻ്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും. കുമ്പളങ്ങയിൽ ധാരാളം ജലാംശമുണ്ട്, അതായത് ഏകദേശം 96 ശതമാനവും വെള്ളമാണ്.

ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അസിഡിറ്റി നെഞ്ചെരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്കും കുമ്പളം മികച്ച പ്രതിവിധിയാണ്. ശരീരഭാരം കുറയ്ക്കാം. ഊർജത്തോടെ കാർബോഹൈഡ്രേറ്റും കലോറിയും കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്. നാരുകൾ കൂടുതലുള്ളതിനാൽ കൂടുതൽ സമയം വയർ നിറഞ്ഞതായി തോന്നുകയും വിശപ്പ് അകറ്റിനിർത്തുകയും ചെയ്യും.
കുമ്പളങ്ങയിൽ വിറ്റാമിൻ ബി3 അടങ്ങിയിട്ടുള്ളതിനാൽ ഇത് നിങ്ങളെ ഊർജസ്വലമായിരിക്കാനും സഹായിക്കും. ജ്യൂസ് മുതൽ ചാറുകറി വരെയും വെറും വയറ്റിൽ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതും ചെറിയ കഷ്ണങ്ങളാക്കി ലഘുഭക്ഷണമായി കഴിക്കുന്നതും നല്ലതാണ്. ഇതിനുപുറമേ ചോറിനൊപ്പം ചാറുകറിയായും മറ്റ് കറികളിൽ ചേർത്തുമെല്ലാം കുമ്പളങ്ങ കഴിക്കാം.
